അഞ്ചൽ: എസ്.എൻ.ഡി.പി യോഗം ചണ്ണപ്പേട്ട മൂങ്ങോട് 1067-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ സമാധി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ഇതോടനുബന്ധിച്ച് ഉപവാസം, ഗുരുദേവ ഗീതങ്ങളുടെ ആലാപനം, പായസ സദ്യ തുടങ്ങിയവ നടന്നു. സമാധി ദിനാചരണ ചടങ്ങുകൾ ശാഖാ പ്രസിഡന്റ് എം.എസ്. മണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുന്ദരേശൻ, ശാഖാ കമ്മിറ്റി അംഗങ്ങൾ വനിതാ സംഘം പ്രസിഡന്റ് റീജാ ഷിബു, സെക്രട്ടറി ഷൈനി ലാൽ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സിദ്ധാർത്ഥ് വി. മോഹൻ, സെക്രട്ടറി മനുരാജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.