kpms
കെ.പി.എം.എസ് ജില്ലാ നേതൃയോഗം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം.ടി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭാസനയം പട്ടിക വിഭാഗങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് കേരള പുലയർ മഹാസഭ സംസ്ഥാന അസി. സെക്രട്ടറി എം.ടി. മോഹനൻ പറഞ്ഞു. കൊല്ലം വ്യാപാര ഭവനിൽ കൂടിയ കേരള പുലയർ മഹാസഭ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് തട്ടാശേരി രാജൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ പി. ശിവദാസൻ, മണി ചിറക്കരോട്, രാധാകൃഷ്ണൻ ഇത്തിക്കര, പെരിനാട് വിജയൻ, സി. ശിവാനന്ദൻ, സതീഷ് മണകുന്നിൽ, കെ. ജയചന്ദ്രൻ, കെ. രാമകൃഷ്ണൻ, സുധാകരൻ നീണ്ടകര, കെ. ശിവശങ്കരൻ, കെ.പി.എം.എഫ് ജില്ലാ പ്രസിഡന്റ് ശിവപ്രഭ തുടങ്ങിയർ സംസാരിച്ചു.