youth
കേന്ദ്ര കർഷക ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് പാടവരമ്പത്ത് നടത്തിയ പ്രതിഷേധം

കൊല്ലം: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കർഷക ബില്ലിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാടവരമ്പത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ദേശീയ വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കൊല്ലത്തും സമാനമായ സമരം സംഘടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാർ, നവാസ് റഷാദി, ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, ബൈജു മോഹൻ, ഹർഷാദ് കൊല്ലം, സച്ചിൻ പ്രതാപ്, സുബലാൽ, സിദ്ദിഖ് കോളമ്പി, സാജിർ, കുരീപ്പുഴ ഷാരൂഖ്, ഷിബു, ഡാർവിൻ തുടങ്ങിയവർ സംസാരിച്ചു.