mayyanadu
കൊട്ടിയം - കാക്കോട്ടുമൂല റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിച്ച റോഡ് ഉപരോധം സംസ്ഥാന ജന. സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്തിലെ കൊട്ടിയം - കാക്കോട്ടുമൂല റോഡ് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ റോഡിൽ ഓട്ടോറിക്ഷകൾ നിരത്തിയിട്ട് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം വിനോജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബി. ശങ്കരനാരായണപിള്ള, ഡെൻസിൽ ജോസഫ്, പ്രമോദ് തിലകൻ, വിപിൻ വിക്രം, സുധീർ കൂട്ടുവിള, വിനീത്‌ വർഗീസ്, ബിജു, വിനീത് ധവളക്കുഴി, നിയാസ്, സനീഷ് എന്നിവർ സംസാരിച്ചു.