covid

 347 പേർക്കുകൂടി കൊവിഡ്

 341 പേർക്ക് സമ്പർക്കത്തിലൂടെ

കൊല്ലം: ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3078 ആയി. ആദ്യമായാണ് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം മൂവായിരം കടക്കുന്നത്. കൊവിഡ് ആശുപത്രികൾക്ക് പുറമേ ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലായി പതിനായിരം പേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് നിലവിലുള്ളത്. ഇന്നലെ ജില്ലയിൽ 347 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3 പേർ വീതം വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. സമ്പർക്കത്തിലൂടെയാണ് 341 പേർക്ക് രോഗം ബാധിച്ചത്. കഴിഞ്ഞമാസം 25ന് മരിച്ച കൊട്ടിയം സ്വദേശി ആനന്ദൻ (76), ഈ മാസം18ന് മരിച്ച കരുനാഗപ്പള്ളി സ്വദേശിനി ബീവികുഞ്ഞ് (68) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ 215 പേർ രോഗമുക്തരായി. അഞ്ചൽ, ഈസ്റ്റ് കല്ലട താഴം, ഓണമ്പലം, മാർത്താണ്ഡപുരം, കരുനാഗപ്പള്ളി പട. സൗത്ത്, കല്ലുവാതുക്കൽ എഴിപ്പുറം, കുളത്തൂർകോണം, കൊല്ലം അയത്തിൽ, കടപ്പാക്കട പീപ്പിൾസ് നഗർ, ശ്രീനഗർ, കരിക്കോട്, പുള്ളിക്കട, മങ്ങാട് റോസ് നഗർ, മൂതാക്കര സുനാമി ഫ്ലാറ്റ്, ശക്തികുളങ്ങര, ചവറ കോട്ടയ്ക്കകം, മുഖത്തല ടെംബിൾ നഗർ, തേവലക്കര കോയിവിള, നീണ്ടകര പുത്തൻതുറ, പത്തനാപുരം നെടുംപറമ്പ്, പരവൂർ തെക്കുംഭാഗം, പെരിനാട് ചെമ്മക്കാട് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.