കുണ്ടറ: മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് മാർച്ച് നടത്തി. ആശുപത്രി മുക്കിൽ നിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും നേതാക്കന്മാർ ഇടപെട്ട് പിന്തിരിപ്പിച്ചു.
മുൻ ഡി.സി.സി പ്രസിഡന്റ് പ്രതാപവർമ്മ തമ്പാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺ. മണ്ഡലം പ്രസിഡന്റ് മുഖത്തല ജ്യോതിഷ്, കെ.പി.സി.സി അംഗം കല്ലട രമേശ്, കെ.ആർ.വി. സഹജൻ, രഘു പാണ്ഡവപുരം, പ്രദീപ് മാത്യു, ഷാജഹാൻ, അനീഷ് പടപ്പക്കര, അനീഷ് വർഗീസ്, ഷെഫീഖ് ചന്തപ്പൂര്, കൗശിക് എം. ദാസ്, നിസാം പുന്നൂർ, അഭിലാഷ് ടി. കോശി, സനൂപ്, റിജിൻ, അയ്യൂബ്, ലിബിൻ, ഷാനു തുടങ്ങിയവർ നേതൃത്വം നൽകി.