ചാത്തന്നൂർ: റോട്ടറി ക്ളബ് ഒഫ് ചാത്തന്നൂരിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാത്തന്നൂർ കരുണാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. കെ. അരവിന്ദൻ സംഭാവനയായി വാങ്ങിനൽകിയ വസ്ത്രങ്ങൾ ക്ളബ് പ്രസിഡന്റ് അലക്സ് കെ. മാമ്മൻ കരുണാലയം ഡയറക്‌ടർ സിസ്റ്റർ ദീപ്തിക്ക് കൈമാറി. ക്ളബ് സെക്രട്ടറി കെ. മനോഹരൻ, ജേക്കബ് മാമ്മൻ, മാത്യു ജോൺ, ജോൺ നിക്കോളാസ് തുടങ്ങിയവർ പങ്കെടുത്തു.