adarsh
പൊലീസ് പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസ്

ഇരവിപുരം: വധശ്രമക്കേസിലെ പ്രതിയെ കണ്ടെത്താനായി ഇരവിപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പുന്തലത്താഴം പെരുങ്കുളം നഗർ ചരുവിള വീട്ടിൽ ആദർശിനെ (26) കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഇക്കഴിഞ്ഞ പതിനേഴിന് രാത്രി ഏഴോടെ ചൂരാങ്ങൽ പാലത്തിനടുത്തു വച്ച് പനയം ചെറുകാട് അഞ്ജലി വീട്ടിൽ മിന്റേഷ് മോഹനെ (23) ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിന്റേഷ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.