villege
ആദിച്ചനല്ലൂർ വില്ലേജിലെ പതിമൂന്ന് കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കുന്നു

ചാത്തന്നൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആദിച്ചനല്ലൂർ വില്ലേജിലെ പതിമൂന്ന് കുടുംബങ്ങളുടെ സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നം സഫലമായി. പതിമൂന്ന് കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ മൂലത്തെങ്ങിൽ ലക്ഷം വീട് കോളനിയിലെ ആറ് കുടുംബങ്ങൾക്കും മൈലക്കാട് മരങ്ങാട്ട് തൊടിയിലെ ഏഴ് കുടുംബങ്ങൾക്കുമാണ് പട്ടയം ലഭിച്ചത്.

ആദിച്ചനല്ലൂർ വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മൈലക്കാട് സുനിൽ, ശ്രീജ ഹരീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുലോചന, ഹേമ സതീഷ്, എൻ. നാസറുദ്ദീൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം തഹസീൽദാർ എസ്. ശശിധരൻപിള്ള സ്വാഗതവും ആദിച്ചനല്ലൂർ വില്ലേജ് ഓഫീസർ വി. രാജി നന്ദിയും പറഞ്ഞു.