machine

കൊല്ലം: സിറ്റി പൊലീസ് പരിധിയിൽ ട്രാഫിക് നിയമലംഘകർക്ക് ഓൺലൈനായി പിഴയടയ്ക്കാവുന്ന ഇ-ചെലാൻ സംവിധാനം നിലവിൽ വന്നു. സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ്‌ സംവിധാനം കൊല്ലം സിറ്റി ഉൾപ്പെടെ അഞ്ച് പൊലീസ് ജില്ലകളിലാണ് നിലവിൽ വന്നത്.

വാഹന പരിശോധനയിലുള്ള ഉദ്യോഗസ്ഥരുടെ കൈവശമുള്ള ഉപകരണത്തിൽ വാഹനം, അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ വിവരങ്ങൾ നൽകിയാൽ വാഹനത്തെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഓൺലൈനായി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കാൻ സംവിധാനത്തിലൂടെ സാധിക്കും.

ട്രഷറി വകുപ്പ്, ഫെഡറൽ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ്‌ സോഫ്ട്‌വെയർ നിർമ്മിച്ച് നൽകിയത്.

 പിഴ അടയ്‌ക്കുന്നത് അടക്കമുള്ള സംവിധാനം ഓൺലൈനായി മാറുന്നതോടെ പരാതികൾ ഒഴിവാക്കാനും സുതാര്യത ഉറപ്പ്‌ വരുത്താനും കഴിയും

ടി. നാരായണൻ, സിറ്റി പൊലീസ്‌ കമ്മീഷണർ