കരുനാഗപ്പള്ളി: കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ധർണ സംഘടിപ്പിച്ചു. കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ ധർണ ഉദ്ഘാടനം ചെയ്തു. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് അനിരുദ്ധൻ, കരിമ്പാലിൽ. ഡി.സദാനന്ദൻ, വിനോദ്, ബിന്ദു, ഗോപി, റെജി ഫോട്ടോപാർക്ക് എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ മുസ്‌ലിയാർ, സുനിൽ , സുരേന്ദ്രൻ, രാജൻ എന്നിവർ നേതൃത്വം നൽകി.