rain

കൊല്ലം: ശക്തമായ മഴ ദേശീയപാതകളിലെ നിർമ്മാണ പ്രവർത്തനങ്ങളും മുടക്കി. കൊല്ലം - കോട്ടവാസൽ (എൻ.എച്ച്- 744), കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ - ആഞ്ഞിലിമൂട് (എൻ.എച്ച്- 183), ഭരണിക്കാവ് - തേനി (എൻ.എച്ച്- 183.എ) റോഡുകളുടെ നിർമ്മാണപ്രവർത്തനമാണ് തടസപ്പെട്ടത്. കൊല്ലം - കോട്ടവാസൽ പാതയിൽ കൊട്ടാരക്കര - അമ്പലത്തിൻ കാല, പുനലൂർ - കോട്ടവാസൽ മേഖലകളിലായി അമ്പത് കി. മീറ്ററോളം ദൂരത്തിലാണ് നിർമ്മാണം നടത്തിവന്നത്. പുനലൂർ - കോട്ടവാസൽ പാതയിൽ കഴുതുരുട്ടിഭാഗത്തെ സംരക്ഷണഭിത്തി കെട്ടലും എം.എസ്.എം വളവ് ഭാഗത്തെ വീതികൂട്ടലും നവംബറിൽ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. ഹൈസ്കൂൾ ജംഗ്ഷൻ - ആഞ്ഞിലിമൂട് റോഡിൽ ബി.എം ആൻഡ് ബി.സി നവീകരണ ജോലികളാണുള്ളത്. ചെമ്മക്കാട്ട് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയാക്കിയാലേ ടാറിംഗ് നടക്കൂ. ചെമ്മക്കാട്ടൊഴികെ ബാക്കി ഭാഗത്ത് റോഡ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഭരണിക്കാവ് - വണ്ടിപ്പെരിയാർ റോഡിൽ പതിനാറ് കി. മീറ്രർ ഗതാഗത യോഗ്യമാക്കിയെങ്കിലും ചക്കുവള്ളി പാറയിൽമുക്കിലെ കലുങ്ക് പുതുക്കിപ്പണിയൽ അവശേഷിക്കുകയാണ്. ‌

കൊട്ടാരക്കര - അമ്പലത്തിൻ കാല, പുനലൂർ - കോട്ടവാസൽ മേഖല- 36 കോടി രൂപ

ഹൈസ്കൂൾ ജംഗ്ഷൻ - ആഞ്ഞിലിമൂട് റോഡ്- 27കോടി

ഭരണിക്കാവ് - വണ്ടിപ്പെരിയാർ റോഡിൽ 16 കി.മീറ്റർ - 13 കോടി

 മഴ മാറിയാലുടൻ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് റോഡുകൾ,​ കലുങ്ക്, സംരക്ഷണ ഭിത്തികൾ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കും.

ദേശീയപാത കൊല്ലം എക്സിക്യൂട്ടീവ് എൻജിനിയർ