kannottu
പരുത്തിയറ കണ്ണോട്ട് വെൽക്കോസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കണ്ണോട്ട് പുരുഷസ്വയംസഹായ സംഘം പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു

ഓടനാവട്ടം: പരുത്തിയറ കണ്ണോട്ട് മഞ്ചാടി വെൽക്കോസ് റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ണോട്ട് പുരുഷസ്വയം സഹായ സംഘം പ്രവർത്തകർ| റോഡ് ഉപരോധിച്ചു. സംഘം പ്രസിഡന്റ് വേളൂർ രാജന്റെ അദ്ധ്യക്ഷയിൽ ചേർന്ന ഉപരോധം സംഘം രക്ഷാധികാരി വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോർജ്ജ്കുട്ടി, ട്രഷറർ ആർ.ഉദയകുമാർ, ഐൻസ് പാപ്പച്ചൻ, സുരാജ്, ബാബു, ശാമുവൽ എന്നിവർ നേതൃത്വം നൽകി.