കരുനാഗപ്പള്ളി: യുവമോർച്ചയുടെ കളക്ട്രേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് യുവമോർച്ച കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആർ. ശംഭുവിന് നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചതിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് സംഘടിപ്പിച്ചു. ടൗണിലെ പ്രകടനത്തിന് ശേഷം നടത്തിയ പ്രതിഷേധ യോഗം ബി.ജെ.പി ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു..മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.വി.എസ്.ജിതിൻദേവ് ,എസ്. കൃ ഷണൻ, എസ്. ശരത്, പ്രകാശ് പാപ്പാടി, ആർ.മുരളി, സതീഷ് തേവനത്ത്, അജയൻ വാഴപ്പള്ളി,ജി.പി സ്റ്റീഫൻനെറ്റോ, തുടങ്ങിയവർ നേതൃത്വം നൽകി.