photo
കുടുംബ സഹായ ഫണ്ട് സൂസൻകോടി വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി : കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് സാന്ത്വനമാകുകയാണ് ദമാം നവോദയാ സാംസ്കാരികവേദി. സൗദി അറേബ്യയിലെ ജുബൈലിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞ അയണിവേലിക്കുളങ്ങര, മാലേത്ത് കിഴക്കതിൽ സുരേന്ദ്രന്റെ കുടുംബത്തിനാണ് നവോദയ സഹായമെത്തിച്ചത്. നവോദയയുടെ കുടുംബസഹായ ഫണ്ട് സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൻ സൂസൻ കോടി കുടുംബത്തിന് കൈമാറി. ദമാം നവോദയാ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടിയം, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് ശശിധരൻ, സജീവൻ, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം സന്തോഷ് മാനസം, നവോദയാ പ്രവർത്തകരായ അനിൽ തൊടിയൂർ, ഷംനാദ് അഞ്ചൽ, അലക്സ്, പ്രവാസി സംഘം ഏരിയാ സെക്രട്ടറി കുറ്റിയിൽ സജീവ്, സോമൻ തുടങ്ങിയവർ പങ്കെടുത്തു.