കുണ്ടറ: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കോവിൽമുക്ക് ചിത്തിരയിൽ മുരളീധരൻ പിള്ളയാണ് (63) മരിച്ചത്. പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെ കഴിഞ്ഞ 12ന് മുരളീധരൻപിള്ള സ്വകാര്യ ലാബിൽ കൊവിഡ് പരിശോധന നടത്തി. ഫലം പോസിറ്റീവാണെന്നറിഞ്ഞ് ആരോഗ്യപ്രവർത്തകർ ആംബുലൻസുമായെത്തി അന്നു വൈകിട്ടുതന്നെ കൊല്ലം ഹോക്കി സ്‌റ്റേഡിയത്തിലെ കൊവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. രാത്രി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസുഖം കൂടിയതോടെ 19ന് പാരിപ്പള്ളി മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെ 5.15ഓടെയാണ് മരിച്ചത്. സംസ്‌കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ കൊവിഡ് നിബന്ധനപ്രകാരം നടത്തി. ഇദ്ദേഹത്തിന് മികച്ച കർഷകനുള്ള ഗ്രാമ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: ലീന. മക്കൾ: ലീതു, മേഖ, മിഥില. മരുമക്കൾ: സൂരജ് എസ്. നായർ, ബാലമുരളി. സഞ്ചയനം ഞായറാഴ്ച രാവിലെ.