dydi
ഡി വൈ എഫ് ഐ പ്രവർത്തകരെ കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയതിനെതിരെ ചവറയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറിയേറ്റംഗം എം ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്യുന്നു.

ചവറ: വെഞ്ഞാറമൂട്ടിൽ ഡി .വൈ. എഫ്. ഐ പ്രവർത്തകരെ കോൺഗ്രസുകാർ കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ചവറയിൽ ഡി .വൈ. എഫ്. ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം എം. ശിവശങ്കരപിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി .മനോഹരൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റിയംഗം ആർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ രാജമ്മ ഭാസ്ക്കരൻ, ജി മുരളീധരൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ രാമചന്ദ്രൻ പിള്ള, എസ് ശശിവർണ്ണൻ, കെ മോഹനക്കുട്ടൻ എന്നിവർ സംസാരിച്ചു.