അഞ്ചൽ: റോഡിന്റെ മദ്ധ്യഭാഗത്തെ ഡിവൈഡറിൽ സ്കൂട്ടറിടിച്ച് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട്ടിൽ പേഴ്‌വിള വീട്ടിൽ നിസാമുദ്ദീനാണ് (43) മരിച്ചത്. കഴിഞ്ഞ 19ന് രാത്രി 10 മണിക്കാണ് അപകടം നടന്നത്. ചന്തമുക്കിൽ റോഡിന്റെ മദ്ധ്യഭാഗത്ത് അശാസ്ത്രീയമായി നിർമ്മിച്ച ഡിവൈഡറിൽ സ്കൂട്ടർ തട്ടി തെറിച്ച് റോഡിൽ വീണ് തലയ്ക്ക് പരിക്കേറ്റ നിസാമുദ്ദീൻ തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. വേഗത കുറച്ച് ബൈക്കിൽ വന്ന നിസാമുദ്ദീൻ ഡിവൈഡറിൽ തട്ടി തെറിച്ച് വീഴുന്നത് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമാണ്. ഈ ഡിവൈഡറിൽ ഇതിന് മുൻപും വാഹനം ഇടിച്ചുകയറി അപകടങ്ങളുണ്ടായിട്ടും പി.ഡബ്ലിയു.ഡി അധികൃതർ ഡിവൈഡറിൽ സൂചനാ ബോർഡ് സ്ഥാപിക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അഞ്ചൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.