കരുനാഗപ്പള്ളി: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ദക്ഷിണ റെയിവേ എംപ്ലോയിസ് യൂണിയന്റെ മാവേലിക്കര ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ സി.ഐ.ടി.യു കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പ്രസിഡന്റ് വി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. അഡിഷണൽ ഡിവിഷൻ കമ്മിറ്റി സെക്രട്ടറി രാജേഷ് ബ്രാഞ്ച് ട്രഷറർ സജികുമാർ എന്നിവർ പ്രസംഗിച്ചു.