വാഹന യാത്രികരായ രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു
പുനലൂർ: നവീകരണ ജോലികൾ നടന്നു വരുന്ന പാതയോരത്ത് നിയന്ത്രണം വിട്ട ബൈക്ക് പതിനഞ്ചടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് വാഹന യാത്രികരായ രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു . പുനലൂർ- പാപ്പനൂർ റോഡിലെ ഐക്കരക്കോണം പൂങ്കോട്ട് ശ്രീമഹാദേവർ ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം . പാപ്പനൂർ ഭാഗത്തുനിന്നും പുനലൂരിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെട്ട് നിസാര പരിക്കോടെ രക്ഷപ്പെട്ടത്. പാതയോരത്തെ പുരയിടത്തിൽ മതിൽ കെട്ടുന്നതിന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിർമ്മിച്ച കുഴിയിലേക്കാണ് ബൈക്ക് മറിഞ്ഞത് . എതിർദിശയിൽ നിന്നെത്തിയ ഓട്ടോറിക്ഷക്ക് വശം കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .ഇടുങ്ങിയ പാതയോരത്തെ നിർമ്മാണ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് മതിൽ കെട്ടാൻ കുഴിയെടുത്തെങ്കിലും അപകട സൂചന ബോർഡികൾ സ്ഥാപില്ലെന്നു നാട്ടുകാർ ആരോപിച്ചു.