ചാത്തന്നൂർ: ചിറക്കരത്താഴം - ആലുവിള റോഡിന്റെ നിർമ്മാണോദ്‌ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ചിറക്കര ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ സഞ്ചാരയോഗ്യമാക്കിയ റോഡിന് ഫിഷറിസ് വകുപ്പിൽ നിന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്.
ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ആശ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുശീലാ ദേവി, റീജ, മുൻ ഗ്രാമ പഞ്ചായത്തംഗം സുഭാഷ് ചന്ദ്രബോസ്, സെക്രട്ടറി എം. സുരേഷ്ബാബു, അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേഷ്, ഫിഷറീസ് അസിസ്റ്റന്റ് എൻജിനീയർ വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.