കൊല്ലം: യൂത്ത് കോൺഗ്രസ് നേതാവ് ഷെഫീക്ക് കിളികൊല്ലൂരിന്റെ വീടാക്രമിച്ച് ബൈക്ക് കത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് യുവജന മാർച്ച് സംഘടിപ്പിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. കേരളാ പൊലീസ് സി.പി.എമ്മിന് വേണ്ടി വിടുപണി ചെയ്യുകയാണ്. ഷെഫീക്ക് കിളികൊല്ലൂരിന്റെ വീടാക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ യുവജന സമരം കമ്മിഷണർ ഓഫീസിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.എസ്. അബിൻ, ഫൈസൽ കുളപ്പാടം, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ്,സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റ് വിനു മംഗലത്ത്, ജില്ലാ സെക്രട്ടറി പി.കെ. അനിൽകുമാർ, മിൽട്ടൻ ഫെർണാണ്ടസ്, സി.വി. അനിൽകുമാർ, സക്കീർ ഹുസൈൻ, ശശിധരൻപിള്ള, പാലത്തറ രാജീവ്, ശശിധരൻപിള്ള, മീനുലാൽ, ഷാസലിം, വിപിൻ വിക്രം, ഷാമോൻ, ഹുനൈസ് പള്ളിമുക്ക്, റാഫി കൊല്ലം, അസൈൻ പള്ളിമുക്ക്, സുധീർ കോട്ടുവിള, വിനീത് അയത്തിൽ, അസിമുദ്ദീൻ, കോയിക്കൽ ഷഹാൽ, സനൂജ് ഷാജഹാൻ, അനീസ് കുറ്റിച്ചിറ, ജയരാജ് പള്ളിവിള, ഫൈസൽ അയത്തിൽ, നൗഷാദ് അയത്തിൽ, സതീഷ് കുമാർ, ഉല്ലാസ്, ഹാഷിർ, അനസ്, സിയാദ്, ഷാജി, നിസാം, നാസിം, ആഷിഖ് ബൈജു, അശോക് കുമാർ, അജ്മൽ, നെഫ്സൽ തുടങ്ങിയവർ സംസാരിച്ചു.