പരവൂർ: പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ മൂന്ന് തീരദേശ റോഡുകളുടെ പുനർനിർമ്മാണം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ജി.എസ്. ജയലാൽ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
മാവിള, ഇടവട്ടം വാർഡുകളിൽ ഉൾപ്പെട്ട തോട്ടത്തിൽ ഭാഗം - വെട്ടുതോട്ടുവിള - മാടൻനട കായൽ റോഡ്, ഇടവട്ടം വാർഡിലെ ഗീതംവീട് - വടക്കേവീട് - പുല്ലയിൽ ഏലാ റോഡ്, മുക്കട വാർഡിലെ തൊടിയിൽ - മന്ദനഴികം റോഡ് എന്നിവയാണ് ഹാർബർ എൻജിനീയറിംഗ് വകുപ്പ് അനുവദിച്ച തുക വിനിയോഗിച്ച് പുനർനിർമ്മിക്കുന്നത്.
ഇടവട്ടം വാർഡിലെ ഇടയാടി തോട്ടത്തിൽ ഭാഗത്ത് നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. ജയപ്രകാശ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. ലീ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. ജയ, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ വിജയശ്രീ സുഭാഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വി. ജോയി , അശോകൻപിള്ള, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജി.എസ്. ശ്രീരശ്മി, ബ്ലോക്ക് പഞ്ചായത്തംഗം എ. ആശാദേവി, വാർഡംഗം സി. ശ്രീലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ സ്വാഗതവും ഹാർബർ എൻജിനീയറിംഗ് വകുപ്പ് അസി. എൻജിനീയർ വൈശാഖ് നന്ദിയും പറഞ്ഞു