photo
അഞ്ചൽ തഴമേൽ നിർമ്മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ ശിലാ ഫലകം മന്ത്രി കെ. രാജു അനാച്ഛാദനം ചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, പി.വി. പ്രശാന്ത്, മിനിസുരേഷ് തുടങ്ങിയവർ സമീപം

അഞ്ചൽ: ലൈഫ് മിഷന്റെ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ചലിൽ നിർമ്മിക്കുന്ന ലൈഫ് ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണാറായി വിജയൻ വീഡ‌ിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്തിലെ തഴമേലിൽ ഒരേക്കർ അൻപത്തിനാല് സെന്റ് സ്ഥലത്ത് ഏഴ് നിലകളിലായി 63 കുടുംബങ്ങൾക്കുള്ള ഭവന സമുച്ചയമാണ് നിർമ്മിക്കുന്നത്. ഭവന സമുച്ചയത്തിന്റെ ശീലാഫലകം അനാച്ഛാദനം മന്ത്രി കെ. രാജു നിർവഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ മുരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ. അനിൽ കുമാർ, ബിന്ദുമുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി പ്രശാന്ത്, ഷൈലജ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാചന്ദ്രബാബു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വൈ. വർഗീസ്, എൻ. അജിത് കുമാർ, വലിയവിള വേണുലാൽ, മേബൽ റോയി, ഷീല എസ്., വി. നന്ദകുമാർ, ബീനാ ബാലചന്ദ്രൻ, എം. മണിക്കുട്ടൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ലിജു ജമാൽ, ഡി. വിശ്വസേനൻ, എസ്. ഉമേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ഷിജു സ്വാഗതവും, സെക്രട്ടറി ഡി. രാമാനുജൻ നന്ദിയും പറഞ്ഞു.