കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് സ്ഥാപക ദിനാഘോഷം നടന്നു. കൊവിഡ് പശ്ചാത്തലത്തിൽ വോളന്റിയർമാർ അവരവരുടെ വീടുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ ശുചീകരിക്കുകയും പച്ചക്കറി തൈകൾ നട്ടുപിടിക്കുകയും ചെയ്തു.
കുരീപ്പുഴ ഡിവിഷനിലെ പുലരി മഹിളാ സമാജം 104-ാം നമ്പർ അങ്കണവാടി, കുരീപ്പുഴ പള്ളി കിഴക്കേതിൽ, 105-ാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിൽ വോളന്റിയർമാരായ കാജൽ ആൻഡ്രിയ, സന്ധ്യ ജോസ്, ആൻഡ്രിയ, ഭദ്ര തുടങ്ങിയവർ ചേർന്ന് ശുചീകരണം നടത്തുകയും കൊവിഡ് പ്രതിരോധ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. അങ്കണവാടി ടീച്ചർമാരായ മായ, മഞ്ജുള, ഹെൽപ്പർമാരായ ലളിത, ലിഗോറിയ എന്നിവരും പങ്കെടുത്തു.
സ്കൂൾ പ്രിൻസിപ്പൽ ആർ. സിബില, പി.ടി.എ പ്രസിഡന്റ് സുബാഷ് ചന്ദ്രൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.ടി. ഷാജു ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.