sheeba
പരിക്കേറ്റ ഷീബയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ

പുനലൂർ : അജ്ഞാത വാഹനം സ്‌കൂട്ടറിലിടിച്ച് യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു. ഇടിച്ച വാഹനം നിർത്താതെ പോയി. അഞ്ചൽ സെന്റ് ജോസഫ്‌സ് മിഷൻ ആശുപത്രി ജീവനക്കാരിയായ പുനലൂർ പാണങ്ങാട് തുമ്പശ്ശേരി പുത്തൻവീട്ടിൽ ഷീബാ സാബു(40)വിനാണ് പരിക്കേറ്റത്. അഞ്ചൽപുനലൂർ പാതയിൽ അടുക്കളമൂലയ്ക്കും ചുടുകട്ടയ്ക്കും മദ്ധ്യേയുള്ള വളവിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് ഷീബവീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വാഹനമിടിച്ച് തെറിച്ചുവീണ ഇവരെ ഓടിക്കൂടിയ നാട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും അഞ്ചൽ മിഷൻ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. ഇതിനിടെ നാട്ടുകാരിൽ ചിലർ സ്‌കൂട്ടറിൽ ഇടിച്ച വാഹനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.പുനലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.