കരുനാഗപ്പള്ളി: എൽ.ഡി.എഫ് സർക്കാർ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്.ഷൗത്ത് ഉദ്ഘാടനം ചെയ്തു. വി.രാജു അദ്ധ്യക്ഷത വഹിച്ചു. സി.എം.ഷെറീഫ്, സോളമൻ, പി.അനിൽകുമാർ, എ.സുദർശനൻ, ഇ.കെ.വിശ്വാനന്ദൻ, മോഹനൻപിള്ള, സോമൻ, ക്ലാപ്പന ഷിബു, എസ്.ശക്തികുമാർ, സുഭാഷ് കല്ലേലിഭാഗം, പാവുമ്പ ഷാജഹാൻ, സദാനന്ദൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.