കൊല്ലം: കേന്ദ്രസർക്കാരിന്റെ കാർഷിക വിരുദ്ധ ബില്ലിനെതിരെ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. അഞ്ചാലുംമൂട് ജംഗ്ഷനിൽ നടന്ന ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഡോ. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫിലിപ്പ്, ചന്ദ്രശേഖരൻപിള്ള, കെ.ബി. മനോജ്, എ. അമാൻ, വി. സാജൻ, സിന്ധു സുഭാഷ് എന്നിവർ സംസാരിച്ചു.