എഴുകോൺ: ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ കൊവിഡ് ബാധിച്ച് മരിച്ചു. എഴുകോൺ ശശിഭവനിൽ എൽ. ശശിയാണ് (72, ലക്ഷ്മി സൗണ്ട്സ്) മരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് 24ന് ഉച്ചയ്ക്ക് മീയണ്ണൂരിലെ സ്വകാര്യ മെഡി. കോളേജിൽ പതിവ് പരിശോധനയ്ക്ക് പോയിരുന്നു. അവിടെ നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ കൊവിഡ് ഫലം നെഗറ്റീവാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മൃതദേഹം കൊവിഡ് മാനദണ്ഡങ്ങളോടെ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ലളിത. മക്കൾ: ധനപാലൻ, പരേതനായ ധനഞ്ജയൻ, ധനരാജൻ. മരുമക്കൾ: ദിവ്യ, പ്രസീത.