കൊട്ടാരക്കര: നെടുവത്തൂർ കട്ടയിടയ്യത്ത് വീട്ടിൽ ജി. അപ്പുക്കുട്ടൻപിള്ള (റിട്ട. ഹെഡ് സർവേയർ-80) നിര്യാതനായി. നെടുവത്തൂർ എൻ.എസ്.എസ് കരയോഗത്തിന്റെയും ചിറക്കടവ് ക്ഷേത്ര ഉപദേശക സമിതിയുടെയും മുൻ പ്രസിഡന്റും ഡി.വി.യു.പി സ്കൂൾ മുൻ മാനേജരുമായിരുന്നു. ഭാര്യ: സരസ്വതി അമ്മ. മക്കൾ: എസ്. സിന്ധു, പരേതനായ എ. അജിത് കുമാർ. മരുമക്കൾ: ശ്രീലത കുമാരി (അദ്ധ്യാപിക, ഡി.വി.യു.പി സ്കൂൾ, നെടുവത്തൂർ), കെ.വി. സുരേഷ് കുമാർ (ഐ.ജി.സി.എ.ആർ, കൽപ്പാക്കം). സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ 7.30ന്.