raju-thomas-63

കട്ടപ്പന: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റിസോർട്ട് നടത്തിപ്പുകാരൻ മരിച്ചു. രാമക്കൽമേട്ടിൽ റിസോർട്ട് നടത്തിവന്ന കൊല്ലം അഞ്ചൽ അമ്പാട്ട് രാജു തോമസാണ് (63) മരിച്ചത്. കഴിഞ്ഞ 17ന് കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാത്രി 11ഓടെയാണ് മരിച്ചത്.