പ്രതിദിന വർദ്ധനവ് ഏറ്റവും കൂടിയ ദിവസം
കൊല്ലം: ജില്ലയിൽ ഒരു ദിവസം സ്ഥിരീകരിക്കുന്ന കൊവിഡ് കണക്കിൽ പുതിയ റെക്കാർഡ്. ഇന്നലെ 569 പേരാണ് ജില്ലയിൽ രോഗബാധിതരായത്. വിദേശത്ത് നിന്നെത്തിയ 4 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 7 പേർക്കും രോഗം ബാധിച്ചു. സമ്പർക്കം മൂലം ആറ് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 558 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ 11058 ആയി. ഇന്നലെ 207 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4046 ആയി. ഈമാസം 3 ന് മരിച്ച വാഴത്തോപ്പ് സ്വദേശി ജോർജ് (69), 18ന് മരിച്ച കൊല്ലം സ്വദേശി സദാശിവൻ (90), 23ന് മരിച്ച ചടയമംഗലം സ്വദേശി വാവാകുഞ്ഞ് (68) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.