d
ക്യഷ്ണേന്ദു

കടയ്ക്കൽ : കുമ്മിൾ കൊണ്ടോടിയിൽ പതിനഞ്ചു വയസുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടിയിൽ വീട്ടിൽ കൃഷ്ണേന്ദു ആണ് മരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നാല് മാസത്തിനു മുൻപും ഈ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.അയൽവാസിയായ യുവാവിന് ആത്മഹത്യയുമായി ബന്ധമുള്ളതായി നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.ഫോറൻസിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണത്തെ കുറിച്ചു വിശദമായി അറിയാൻ കഴിയുള്ളു.