കൊല്ലം: ജനതാദൾ നാഷണൽ കൗൺസിൽ മുൻ അംഗവും കൊട്ടിയം എസ്.എൻ. പോളിടെക്നിക്കിലെ അദ്ധ്യാപകനുമായിരുന്ന കടപ്പാക്കട അക്ഷയനഗർ -37 സി പരേതനായ കുളങ്ങര ജി. വിജയരാജന്റെ ഭാര്യ പി. വിജയശ്രീ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പോളയത്തോട് പൊതുശ്മശാനത്തിൽ. മക്കൾ: ശ്രീരാജ്, ജയരാജ്, രാജശ്രീ. മരുമക്കൾ: സുമിധ ശ്രീരാജ്, ബൈജു ഭരതൻ. മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 7ന്.