കരുനാഗപ്പള്ളി: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കർഷകവിരുദ്ധ ബില്ലിനെതിരെ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ആർ .വസന്തൻ ഉദ്ഘാടനം ചെയ്തു. ബി .ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. . വിജയൻ, പി. കെ ബാലചന്ദ്രൻ, പി .കെ. ജയപ്രകാശ് ,ബി .സജീവൻ, ടി .എൻ .വിജയകൃഷ്ണൻ, അനിത, കരിമ്പാലിൽ ഡി .സദാനന്ദൻ, അലക്സ് ജോർജ്, എസ് . സന്ദീപ് ലാൽ, ശരവണൻ തുടങ്ങിയവർ സംസാരിച്ചു.