പത്തനാപുരം : കൊല്ലത്തു യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡെറിഞ്ഞു അപായപ്പെടുത്താനും കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാൻ ശ്രമിച്ചതായും ആരോപിച്ച് ബി.ജെ.പി പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനാപുരം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂർ സതീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന മാർച്ച് ബി.ജെ.പി സംസ്ഥാന സമിതിയംഗം വിളക്കുടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറി ഗിരീഷ് വിളക്കുടി, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഇറണൂർ രതീഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രമ്യശ്രീ യുവമോർച്ച മണ്ഡലം പ്രസിഡന്റ് ചേകം രഞ്ജിത്ത്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് ബിജു പുത്തലത്ത്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ബാബു വെട്ടിക്കവല, ഒ.ബി.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കറവൂർ കണ്ണൻ നേതാക്കന്മാരായ അജിശേഖർ, മുരളി മാസ്റ്റർ, ബിന്ദു മണിയൻ, സജീവ് നിരപ്പുവിള പഞ്ചായത്ത് സമിതി പ്രസിഡന്റു മാർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി