rsp
ആർ.എസ്.പി ഇരവിപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരം കാവൽപ്പുരയിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: സ്വർണക്കടത്ത് അടക്കം നിരവധി അഴിമതി അരോപണങ്ങൾക്ക് വിധേയമായ പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി ഇരവിപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപുരം കാവൽപ്പുരയിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ബീനാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദിലീപ് മംഗലഭാനു, രവീന്ദ്രൻപിള്ള, രാജ്കുമാർ, മഹേഷ് കൂട്ടപ്പള്ളി, നൗഷാദ് ബദറുദ്ദീൻ, മൈക്കൽ തുടങ്ങിയവർ സംസാരിച്ചു.