കൊല്ലം: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു.
കന്റോൺമെന്റ്
മുണ്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്റോൺമെന്റ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എസ്. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി ജി. ജയപ്രകാശ്, ആർ. രാജ്മോഹൻ, ജി. ശുഭദേവൻ, എം. നൗഷാദ്, ചന്ദ്രൻപിള്ള, എം. മാത്യൂസ്, സി.വി. അനിൽകുമാർ, റീനാ സെബാസ്റ്റ്യൻ, മുണ്ടയ്ക്കൽ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ജലജ, പി. സുന്ദരേശൻ, എ. നസീർ, സാം കടപ്പാക്കട, രാജൻ നസീർ, എം. ബദറുദ്ദീൻ, സതീശൻ, ശരത്ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
അഞ്ചാലുംമൂട്
തൃക്കടവൂർ ഈസ്റ്റ് -വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. സായി ഭാസ്കർ അദ്ധ്യക്ഷത വഹിച്ചു. കുഴിയം ശ്രീകുമാർ, ബൈജു മോഹൻ, കെ.വി. സജികുമാർ, കൗൺസിലർമാരായ അനിൽകുമാർ, തൃക്കടവൂർ അജിത്കുമാർ, എം.എ. റഷീദ്, എ.ആർ. മോഹൻ ബാബു, പ്രജീഷ്, സുബലാൽ, വിധു, സുനിതകുമാരി, കെ.ആർ. മണി, വില്യം ജോർജ് എന്നിവർ സംസാരിച്ചു.
മുഖത്തല
തൃക്കോവിൽവട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖത്തല പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജന.സെക്രട്ടറി കെ.ആർ.വി. സഹജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ഗോപിനാഥൻ, രാധാകൃഷ്ണപിള്ള, പ്രദീപ് മാത്യു, മുഖത്തല ജ്യോതിഷ്, ഷെഫീക്ക് ചെന്താപ്പൂര്, സന്തോഷ് ജി. ചെന്താപ്പൂര്, തറയിൽ തങ്കപ്പൻ, നസീർ തട്ടാർക്കോണം, സജീവ് കണ്ണൻകര, ജനാർദ്ദനൻപിള്ള, സജൻ, പഞ്ചായത്ത് അംഗം ബീന, സീതാ ഗോപാൽ, മുരളീധരൻപിള്ള, ബിജു, രാജേന്ദ്രപ്രസാദ്, അജിത്, മണികണ്ഠൻപിള്ള, സുകുമാരപിള്ള, സത്യൻ കുറുമണ്ണ തുടങ്ങിയവർ സംസാരിച്ചു.
മയ്യനാട്
മയ്യനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുല്ലിച്ചിറ പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ബേബിസൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ലിസ്റ്റൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു, ബ്ലോക്ക് കോൺഗ്രസ് വൈ. പ്രസിഡന്റുമാരായ ഡി.വി. ഷിബു, ക്രിസ്റ്റി വിൽഫ്രഡ്, ജന. സെക്രട്ടറി ഡെൻസിൽ ജോസഫ്, ജോസഫ് റാഫേൽ, ജോയ്സ് ഏണസ്റ്റ്, സമൂൺകുഞ്ഞ്, അരുണിമ രാജു, സുഭാഷ്, മാഹീൻ, കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.
ചാത്തന്നൂർ
ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂർ പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, എൻ. ഉണ്ണിക്കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുനിത, അംബിക, ഇന്ദിര, നേതാക്കളായ പി.പി. സജിമോൻ, ബഷീർ, ജോർജ്കുട്ടി, മഹേശ്വരൻ, രാധാകൃഷ്ണൻ, ഷൈനി ജോയി, രാമചന്ദ്രൻപിള്ള, സാരംഗദാസ്, ശശാങ്കൻ ഉണ്ണിത്താൻ, ദേവരാജൻ നായർ, സജി സാമുവൽ തുടങ്ങിയവർ സംസാരിച്ചു.
പരവൂർ
പരവൂർ നോർത്ത് - ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പോസ്റ്റാഫീസ് ധർണ മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. ജി. പ്രതാപ വർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, യു.ഡി.എഫ് ചെയർമാൻ പരവൂർ രമണൻ, ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷുഹൈബ്, എം. സുന്ദരേശൻപിള്ള, പരവൂർ സജീബ്, ടൗൺ മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ, ബി. സുരേഷ്, എൻ. രഘു, സുരേഷ് ഉണ്ണിത്താൻ, വി. പ്രകാശ്, എസ്. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പി.എം. ഹക്കിം, പൊഴിക്കര വിജയൻപിള്ള, തെക്കുഭാഗം ഷാജി, സുധീർ കുമാർ, ആന്റണി, ആർ. ഷാജി, അജിത്ത്, വി. മഹേഷ്, കൗൺസിലർമാരായ സതീഷ് വാവറ, ദീപാ സോമൻ എന്നിവർ നേതൃത്വം നൽകി.
പൂതക്കുളം
പൂതക്കുളം സൗത്ത്, നോർത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂതക്കുളം പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് പൂതക്കുളം മണ്ഡലം ചെയർമാൻ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺ. പൂതക്കുളം സൗത്ത് മണ്ഡലം പ്രസിഡന്റ് നെല്ലേറ്റിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. വരദരാജൻ, എൻ.സി. മണി, സുകുമാരൻ, രാജു, സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. രതീഷ് ചെല്ലം, സുരേന്ദ്രൻ, രജീഷ്, മജീദ്, രതീഷ്, മണിയൻ, സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.