dharmaraj-78

അഞ്ചൽ: അമിത വേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ച് കശുഅണ്ടി വികസന കോർപ്പറേഷൻ റിട്ട. വാച്ചർ മരിച്ചു. കുരുവിക്കോണം മംഗലശേരി വീട്ടിൽ ധർമ്മരാജനാണ് (78) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടിന് സമീപം റോഡ് മുറിച്ചുകടക്കവേയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: കൃഷ്ണമ്മാൾ. മകൻ: പരേതനായ ധനേഷ് കൃഷ്ണ.