കൊല്ലം: മുളവന റോയൽ വൈസ്‌മെൻസ് ക്ലബിന്റെ വാർഷിക സമ്മേളനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും മുൻ റീജിയണൽ ഡയറക്ടർ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ ചെയർമാൻ ആർ. അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാരോഹണം ഡിസ്ട്രിക് ഗവർണർ പി.ആർ. ബിജുവും സുവനീർ പ്രകാശനം വി. സദാശിവൻപിള്ളയും നിർവഹിച്ചു. ബി. സുരേഷ് കുമാർ, പി.എസ്. വിജയകുമാർ, ചന്ദ്രൻപിള്ള, ആർ. ചെല്ലപ്പൻപിള്ള, ജോയി വട്ടവിള തുടങ്ങിയവർ സംസാരിച്ചു.
മുളവന അലക്സാണ്ടർ (പ്രസിഡന്റ്), മരുതൂർ തോമസ് (വൈസ് പ്രസിഡന്റ് ), സന്ദീപ് ശശിധരൻ (സെക്രട്ടറി), എം.ആർ. രാജേഷ് (ജോ. സെക്രട്ടറി), ജി. ഗോപകുമാർ (ട്രഷറർ), ആർ. ശരത്ചന്ദ്രൻ (ബുള്ളറ്റിൻ എഡിറ്റർ ) എന്നിവരാണ് സ്ഥാനമേറ്റ ഭാരവാഹികൾ.