കൊല്ലം: കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെ.പി.സി.സി മെമ്പറുമായിരുന്ന എം.എസ്. റാവുത്തരുടെ ഏഴാമത് വാർഷിക അനുസ്മരണം സംഘടിപ്പിച്ചു. കൊല്ലം ഡി.സി.സി ഹാളിൽ നടന്ന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.
കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസ്, അൻവറുദ്ദീൻ ചാണിക്കൽ, കൃഷ്ണവേണി ശർമ്മ, ഷീബ തമ്പി, വി. പൗലോസ്, കൊട്ടാരക്കര സണ്ണി, തെന്നല അമൃതലാൽ, ഡെയ്സൺ ആന്റണി, സാക്സൺ, കുരീപ്പുഴ സുനിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെയ്യാറ്റിൻകര സ്വാഗതവും വി.ഒ. കുമാർ നന്ദിയും പറഞ്ഞു.