കുന്നത്തൂർ: ഒമാനിൽ മരിച്ച പടിഞ്ഞാറെകല്ലട കോയിക്കൽഭാഗം പ്രഹ്ളാദ മന്ദിരത്തിൽ പി.കെ. പ്രഹ്ളാദന്റെ മകൻ പി.ആർ. പ്രണവിന്റെ (28,കുട്ടായി) മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ. ഒമാനിലെ ബസ്മത് മെഡിക്കൽ കോംപ്ലക്സിൽ ജോലിചെയ്ത് വരുന്നതിനിടെ 23ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മാതാവ്: ബി. രതിയമ്മ. സഹോദരൻ: പി.ആർ. പ്രതീഷ്.