ruberdingi
ruberdingi

ശാസ്താംകോട്ട :ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷന് ജലാശയങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ റബർ ഡിങ്കി, സ്കൂബാസെറ്റ് എന്നിവ അനുവദിച്ചു. നാളെ രാവിലെ 10ന് പടിഞ്ഞാറെ കല്ലട മുതിരപറമ്പ് കടവിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. എം. എൽ .എയുടെ ഇടപെടലാണ് സ്കൂബാസെറ്റ് വേഗത്തിൽ ലഭ്യമാക്കാൻ കാരണമായത്.ശാസ്താംകോട്ട പരിധിയിൽ അമ്പതോളം പാറക്വാറി,കല്ലടയാർ, പള്ളിക്കലാർ,ശാസ്താംകോട്ട തടാകം, നിരവധി ജലശയങ്ങൾ,കടത്ത് സർവീസ് എന്നിവ ഉള്ളതിനാൽ അപകടങ്ങളും ആത്മഹത്യകളുും പതിവാണ്.കൊല്ലത്തു നിന്നും സ്കൂബാ ടീമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. റബർ ഡിങ്കി, സ്കൂബാസെറ്റ് എന്നിവ ലഭിച്ചത് വഴി ജലാശയ രക്ഷപ്രവർത്തനം ഇനി വേഗത്തിലാക്കാൻ സാധിക്കും . അടുത്ത കാലത്തായി മുങ്ങി മരണങ്ങൾ ഏറി വരുന്ന സാഹചര്യത്തിൽ എല്ലാ ജീവനക്കാർക്കും പരിശീലനം നൽകി വിദഗ്ധ സ്കൂബാ ടീമിനെ തയ്യാറാക്കുന്നതിന് ഇതിലൂടെ സാദ്ധ്യമാകും.