കൊല്ലം: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ഫിഷറീസ് വകുപ്പ് ജീവനക്കാരനായിരുന്ന മരുത്തടി കന്നിമേൽ പറക്കൽ മഠത്തിൽ ശത്രുഘ്നൻ ആചാരി (86) നിര്യാതനായി. സി.ഐ.ടി.യു, എൻ.ജി.ഒ യൂണിയൻ, സർവീസ് പെൻഷണേഴ്സ് യൂണിയൻ എന്നിവയിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: സരസ്വതി, പരേതനായ സോമരാജൻ, പരേതനായ മോഹനൻ, സുധർമ്മ (അങ്കണവാടി വർക്കർ). മരുമക്കൾ: പരേതനായ ഭാസ്കരൻ ആചാരി, പരേതയായ പത്മാവതി, പരേതയായ ഇന്ദിര, പരേതനായ സുബ്രഹ്മണി.