എഴുകോൺ: പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനും കർഷക വിരുദ്ധ നയങ്ങൾക്കും എതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. നെടുവത്തൂരിൽ നടന്ന ധർണ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. എൻ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.എസ്.സുരേഷ്, സാബു, നടരാജൻ, എസ്.രാജേന്ദ്രൻ, എൻ.ശശിധരൻ, ഷേർളി എന്നിവർ സംസാരിച്ചു. കരീപ്രയിൽ നടന്ന സമരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം മുരളി മടന്തകോട് ഉദ്ഘാടനം ചെയ്തു. കോട്ടവിള മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജി ത്യാഗരാജൻ, എഴുകോൺ സന്തോഷ്, സി.ഉദയകുമാർ, ഇടയ്ക്കിടം ആനന്ദൻ, മോഹനൻ, രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു. പുത്തൂരിൽ നടന്ന ധർണ സി.ഐ.ടി.യു നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. വി.ഡി.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. പി.സുകുമാരൻ, അനിൽകുമാർ, സി.ആർ.രമണൻ, രഘു കുന്നുവിള, ജി.പ്രദീപ് കുമാർ, വി.രഘുനാഥ്, സത്യകുമാർ, ടി.ആർ.ഗോപകുമാർ, സുനീതി, സത്യഭാമ, കുഞ്ഞുമോൻ, ഉഷ, ഗിരിജ എന്നിവർ സംസാരിച്ചു.