umay
ഉമയനല്ലൂർ ഏലായിൽ നടന്ന ഞാറുനടീൽ

കൊല്ലം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം ഉമയനല്ലൂർ സൗത്ത് ബ്രാഞ്ച് പരിധിയിലെ ഉമയനല്ലൂർ ഏലായിലെ മൂന്ന് ഏക്കറോളം സ്ഥലത്ത് ഞാറുനടീൽ നടന്നു. കർഷകസംഘം രണ്ട്, ഇരുപത് വാർഡുകളുടെ ആഭിമുഖ്യത്തിൽ നടന്ന ഞാറുനടീൽ മഹോത്സവം സി.പി.എം കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ, സി.പി.എം ലോക്കൽ സെക്രട്ടറി ബി. രാജേന്ദ്രൻ, കർഷകസംഘം ഏരിയാ പ്രസിഡന്റ് എ. മാധവൻപിള്ള, ഉമയനല്ലൂർ ബാങ്ക് ഭരണസമിതി അംഗങ്ങളായ എൻ. രാജു, എസ്.സജി, ബ്രാഞ്ച് സെക്രട്ടറിമാരായ ബി. ദീപു, ഉണ്ണി പടനിലം, അജയൻ, സുനിൽ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് എം. അച്ചു, ഷംനാദ്, കർഷകസംഘം വില്ലേജ് കമ്മിറ്റി അംഗം അബ്ദുൽ ഖലാം, എസ്. ഷെമീർ എന്നിവർ പങ്കെടുത്തു.