youth-congress
യൂത്ത് കോൺഗ്രസ് ചാത്തന്നൂർ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച് ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്‌ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: സർക്കാരിനെതിരെ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അടിച്ചമർത്തുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺ. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവൂർ അദ്ധ്യക്ഷത വഹിച്ചു.

എൻ. ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, എസ്. ശ്രീലാൽ, സിസിലി സ്റ്റീഫൻ, എം. സുന്ദരേശൻപിള്ള, ബിജു പാരിപ്പള്ളി, വി.എം. പാർവിൻ ദാസ്, ഷെഫീഖ് തൊടിയിൽ, വിഷ്ണു കല്ലുവാതുക്കൽ, അമൽ കൃഷ്ണൻ, ടിജിൻ പൂയപ്പള്ളി, ചാത്തന്നൂർ മുരളി, പരവൂർ സജീബ്, പ്രതീഷ് കുമാർ, സജിസാമുവൽ തുടങ്ങിയവർ ബിനോയ്, ജോൺ എബ്രഹാം, പ്രമോദ് കാരംകോട്, എൻ. സഹദേവൻ, അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.