photo
മന്ത്രി കെ. രാജു

അഞ്ചൽ:പുനലൂർ നിയോജക മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് 11.6 കോടി രൂപാ കൂടി അനുവദിച്ചതായി മന്ത്രി കെ. രാജു അറിയിച്ചു. മണ്ഡലത്തിലെ ഏരൂർ-ഇടമൺ റോഡ് നവീകരണത്തിന് 10 കോടിയുടെ ഭരണാനുമതി ലഭിച്ചു. ഏരൂർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ഇടമൺ 34 ൽ അവസാനിക്കുന്ന 14.4 കിലോമീറ്റർ ദൂരമുള്ള റോഡിൽ ആദ്യഘട്ടമായി ഏരൂർ ജംഗ്ഷൻ മുതൽ അയിലറ ജംഗ്ഷൻ വരെയുള്ള 3.2 കിലോമീറ്റർ ദൂരം നബാർഡ് ഫണ്ടിൽ നിന്നും 5 കോടി രൂപ ചെലവഴിച്ച് ബി.എം.ബി.സി. നിലാവാരത്തിൽ നവീകരണം പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടമായി അയിലറ ജംഗ്ഷൻ മുതൽ ആയിരനല്ലൂർ ജംഗ്ഷൻ വരെയുള്ള 8 കിലോമീറ്റർ റോഡാണ് ആധുനിക സാങ്കേതിക വിദ്യ ഉപോയഗിച്ച് നവീകരിക്കുന്നതിന് 10 കോടി ചെലവഴിക്കുന്നത്. 9 കിലോമീറ്റർ റോഡ് 6.5 മീറ്റർ വീതിയിൽ ഉന്നത നിലവാരത്തിൽ ബി.എം.ബി.സി. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്.

ഏരൂർ-ഇടമൺ റോഡ് നവീകരണത്തിന് 10 കോടി

ഓടയും കലുങ്കും നിർമ്മിക്കും

ആവശ്യമുള്ള ഇടങ്ങളിൽ സംരക്ഷണ ഭിത്തിയുടെ ഓട നിർമ്മാണം കലുങ്ക് നിർമ്മാണം റോഡ് മാർക്കിംഗ്, സൈൻ ബോർഡ് ഉൾപ്പടെയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയോജക മണ്ഡലത്തിലെ വിളക്കുപാറ-തടിക്കാട് റോഡ് പുനരുദ്ധാരണത്തിന് 1കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. ആദ്യഘട്ടമായി വിളക്കുപാറ-തടിക്കാട് റോഡിൽ മാവിള ജംഗ്ഷൻ മുതൽ മണലിപ്പച്ചവരെയുളള 3.1 കിലോമീറ്റർ റോഡ് ആധുനിക സാങ്കേതിക വിദ്യ ഉപോഗിച്ച് നവീകരിക്കുന്നതാണ്. 3.1 കിലോമീറ്റർ റോഡ് 5.5 മീറ്റർ വീതിയിൽ ബി.എം.ബി.സി. നിലവാരത്തിലാണ് നവീകരിക്കുന്നത്.

വിളക്കുപാറ-തടിക്കാട് റോഡ്

നവീകരിക്കാൻ 1കോടി 60 ലക്ഷം

മറ്റുനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ടെന്റർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ജില്ലയുടെ കിഴക്കൻ മേഖലയിൽ യാത്രാ ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പരമാവധി ശ്രമിച്ചിട്ടുണ്ട്. മണ്ഡലത്തിൽ റോഡുകളുടെ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ട്. വനമേഖല ഉൾപ്പടെയുള്ള മിക്ക സ്ഥലങ്ങളിലും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ റോഡു നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. മന്ത്രി കെ. രാജു