പുനലൂർ: മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടിക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനലൂരിൽ നൽകിയ അനുമോദന ചടങ്ങ് ജസ്റ്റിസ് കമാൽ പാഷ ഉദ്ഘാടനം ചെയ്തു. മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റും അനുമോദന കമ്മിറ്റി ചെയർമാനുമായ ഭരതീപുരം ശശി അദ്ധ്യക്ഷത വഹിച്ചു.റിട്ട.ജേർണലിസ്റ്റായ വെച്ചൂച്ചിറ മധു മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.ഷാനവാസ് ഖാൻ, കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സ്, പുനലൂർ മധു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സി.വിജയകുമാർ, വേണു ഗോപാൽ, എസ്.താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഡി.സി.സി ട്രഷറർ നെൽസൺ സെബാസ്റ്റ്യൻ സ്വാഗതവും ഡി.സി.സി സെക്രട്ടറി ഏരൂർ സുഭാഷ് നന്ദിയും പറഞ്ഞു.