dr-s-vishnu

 ഡോ.എസ്.വിഷ്ണു മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ


കൊല്ലം: എസ്.എൻ കോളേജിന് വീണ്ടും അവാർഡിന്റെ പൊൻതിളക്കം. 2018 -19 അദ്ധ്യയന വർഷത്തെ പാഠ്യ, പാഠ്യേതര, കാർഷിക, സാംസ്കാരിക, കാരുണ്യ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ നാഷണൽ സർവീസ് സ്കീമിന്റെ സംസ്ഥാന അവാർഡിന് കൊല്ലം ശ്രീനാരായണ കോളേജ് അർഹത നേടി.

2018-19 വർഷത്തിൽ പ്രിൻസിപ്പലായിരുന്ന ഡോ. സി. അനിതാ ശങ്കർ,​ പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ്. വിഷ്ണു, എസ്. ജിസ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ കോളേജിന് അകത്തും പുറത്തും നടത്തിയ സാമൂഹിക, കാർഷിക, വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ വിലയിരുത്തിയാണ് അവാർഡിന് പരിഗണിച്ചത്.

കേരളാ യൂണിവേഴ്സിറ്റിയുടെ 2018 - 19 അദ്ധ്യയന വർഷത്തെ ഓവറാൾ എൻ.എസ്.എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസർ അവാർഡ്, ഹരിതമിഷൻ ജില്ലാതല - സംസ്ഥാന അവാർഡ്, ദേശീയ അടൽ റാങ്കിംഗ് അവാർഡ് എന്നിവ നേരത്തെ കോളജിന് ലഭിച്ചിരുന്നു. 2003ൽ ഡോ. സി. അനിതാ ശങ്കറിന് സംസ്ഥാന അവാർഡ് ലഭിച്ചതിന് ശേഷം 16 വർഷം കഴിഞ്ഞാണ് എൻ.എസ്.എസ് യൂണിറ്റിനുള്ള അവാ‌ർഡ് കോളേജിനെ തേടി വീണ്ടുമെത്തുന്നത്.